ബഹ്‌റൈനില്‍ സൂര്യാഘാതമേറ്റ മലയാളി യുവാവിന്റെ നിലയില്‍ പുരോഗതി

മനാമ:സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. കഴിഞ്ഞയാഴ്ചയാണ് കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഹാരിസിന് സൂര്യാഘാതമേറ്റത്. ഇതെതുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുറച്ചു തവണ മാത്രം കണ്ണുകള്‍ തുറന്നെങ്കിലും ഒന്നും പ്രതികരിക്കാന്‍ പറ്റിയിട്ടില്ല. അതെസമയം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇദേഹത്തിന് ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാനാകുമെന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗം തലവന്‍ അറിയിച്ചു.

അപ്പാര്‍ട്ടുമെന്റുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന ജോലിയായിരുന്നു ഹാരിസിന്. കടുത്ത ചൂടില്‍ ഹാരിസ് റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. രണ്ടുമണിക്കൂറോളം റോഡില്‍ തന്നെ കിടന്ന ഹാരിസിനെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ബഹ്‌റൈനില്‍ മലയാളി യുവാവ് സൂര്യാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍