Section

malabari-logo-mobile

ബഹ്‌റൈനില്‍ ഉച്ച വിശ്രമ നിയമം; 61 ലംഘനങ്ങള്‍

HIGHLIGHTS : മനാമ: രാജ്യത്ത് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമത്തെ അവഗണിച്ചതിന് ജൂലൈ മാസത്തില്‍ മാത്രം 61 ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ബഹ്‌റൈനില്‍ 5491 ജോലി സ്ഥ...

മനാമ: രാജ്യത്ത് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമത്തെ അവഗണിച്ചതിന് ജൂലൈ മാസത്തില്‍ മാത്രം 61 ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ബഹ്‌റൈനില്‍ 5491 ജോലി സ്ഥലങ്ങള്‍ പരിശോധിച്ച 61 ജോലിസ്ഥലങ്ങളിലായി 117 തൊഴിലാളികളാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സമയങ്ങളില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്.

നിയമലംഘനം നടത്തിയ തൊഴിലുടമകളെ പബ്ലിക് പ്രോസിക്യൂഷന് മുന്‍പില്‍ പരാമര്‍ശിക്കുമെന്നും മൂന്ന് മാസം വരെ തടവും പ്രവര്‍ത്തി നിരോധനം ലംഘിച്ച ഓരോ തൊഴിലാളിക്ക് മേല്‍ 500 മുതല്‍ 1000 ബഹ്‌റൈന്‍ ദിനാര്‍ വരെ തൊഴിലുടമ പിഴയടേക്കണ്ടതായും വരുമെന്നും മാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

അതെസമയം 98.9 ശതമാനം തൊഴില്‍ സ്ഥലങ്ങളില്‍ നിയമം പാലിക്കപ്പെടുന്നതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം തൊഴില്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് അല്‍ അന്‍സാകി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!