ബഹറൈനില്‍ ഇനി മുതല്‍ വനിതാ പോലീസ് പട്രോളിങ്ങും

മനാമ: ബഹറൈന്‍ നിരത്തുകളില്‍ ട്രാഫിക് പട്രോളിങ്ങിന് ഇനി വനിതകളും. സ്ത്രീശാക്തീകരണത്തിന് ഏറെ ഗുണകരമാകുന്ന ഈ തീരുമാനം ട്രാഫിക് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫയാണ് പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും വനിതാ പോലീസുകാരടങ്ങിയ സംഘമായിരിക്കും വാഹനപട്രോളിങ്ങും
നടത്തുക.

ഇതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വ്യക്തിത്വവികസനവും, ട്രാഫിക് നിയന്ത്രണവും നിയമം നടപ്പിലാക്കലുമടക്കമുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് പുതിയമേഖലകളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത് രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് ഏറെ ഗുണം ചെയ്യുമെന്ന വിശ്വസിക്കുന്നതെന്നും കേണല്‍ അബ്ദുറഹ്മാന്‍ പറഞ്ഞു