Section

malabari-logo-mobile

സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി

HIGHLIGHTS : തേഞ്ഞിപ്പലം: സഹായിക്കാനെന്ന് വ്യാജേന എ.ടി.എം കൗണ്ടറില്‍ കയറി സഹായിക്കാനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരന്റെ പണം തട്ടിയെടുത്തതായി പരാതി. പതിനാറ് വര്‍ഷത...

തേഞ്ഞിപ്പലം: സഹായിക്കാനെന്ന് വ്യാജേന എ.ടി.എം കൗണ്ടറില്‍ കയറി സഹായിക്കാനെന്ന വ്യാജേന ഇതര സംസ്ഥാനക്കാരന്റെ പണം തട്ടിയെടുത്തതായി പരാതി. പതിനാറ് വര്‍ഷത്തോളമായി പള്ളിക്കല്‍ കോഴിപ്പുറത്ത് കുടുംബ സമേതം താമസിച്ചു വരുന്ന ഇതര സംസ്ഥാനക്കാരനായ മാട്ടുമ്മല്‍ വീട്ടില്‍ മുഹമ്മദ് ജസീലാണ് തട്ടിപ്പിനിരയായത്. പള്ളിക്കല്‍ ബസാറിലെ എസ്.ബി.ഐ,എ.ടി.എം കൗണ്ടറില്‍ ബുധനാഴച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.പണം പിന്വലിക്കുന്നതിനായി എ.ടി.എം കൗണ്ടറില്‍ കയറിയ ജസീലിന് കൗണ്ടറില്‍ നിന്നും പണം കിട്ടാതെ വന്നപ്പോള്‍ സഹായിക്കാനെന്ന വ്യാജേനയാണ് രണ്ടു പേർ കൗണ്ടറിലേക്ക് കയറിയത്. കാര്‍ഡ് ഇട്ട ശേഷം രഹസ്യ നമ്പര്‍ അടിക്കാന്‍ പറയുകയും ഉടനെ തന്നെ കൗണ്ടറില്‍ പണം ഇല്ലായെന്ന് പറഞ്ഞ് രണ്ടുപേരും ജസീലിനെ പുറത്തേക്ക് പറഞ്ഞയക്കുകയുമായിരുന്നു. പിന്നീട് ജസീല്‍ കാക്കഞ്ചേരിയിലെ എ.ടി.എം കൗണ്ടറില്‍ പോയി നോക്കിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻ തന്നെ വീട്ടിലെത്തി മൊബൈല്‍ ഫോൺ പരിശോധിച്ചപ്പോള്‍ പള്ളിക്കല്‍ ബസാറില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ചതായി മെസ്സേജ് വന്നതായും മനസിലായി. തട്ടിപ് മനസിലാക്കിയ ജസീല്‍ പിന്നീട് തേഞ്ഞിപ്പലം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അനെഷണം നടത്തി വരുന്നതായി തേഞ്ഞിപ്പലം എസ്.ഐ,എ അഭിലാഷ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!