എണ്ണവില തകര്‍ച്ച; ഖത്തര്‍സര്‍ക്കാര്‍ അല്‍ജസീറ ചാനല്‍ പൂട്ടുന്നു

Untitled-1 copyവാഷിംഗ്‌ടണ്‍: ലോകത്തിലെ നമ്പര്‍വണ്‍ വാര്‍ത്താ നെറ്റ്‌ വര്‍ക്കുകിളില്‍ ഒന്നായ അല്‍ജസീറ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നു. എണ്ണവിലയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്നാണ്‌ ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ സംപ്രേക്ഷണം നിര്‍ത്താന്‍ പോകുന്നത്‌. ചാനലിന്റെ സംപ്രേക്ഷണം ഏപ്രില്‍ 30 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അമേരിക്കയുടെ സിഇഒ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.

വാര്‍ത്താചാനല്‍ നിര്‍ത്തുക എന്നത്‌ ഏറെ വിഷമകരമായ ഒന്നാണെന്നും വാര്‍ത്തകള്‍ എവിടെ നിന്നാണെങ്കിലും ലഭ്യമാകുന്നുണ്ടെന്നും അതിനുള്ള എല്ലാ സൗര്യങ്ങളും ലഭ്യമാണെന്നും സിഇഒ വ്യക്തമാക്കി. 2013 ലാണ്‌ അമേരിക്ക ആസ്ഥാനമാക്കി അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.

ചാനല്‍ സംപ്രേക്ഷണം നിര്‍ത്തുന്നതോടെ 700 പേര്‍ക്ക്‌ ജോലി നഷ്ടമാകും.