മൊഴിയില്‍ വ്യക്തതയില്ല;കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം ഇവര്‍ നല്‍കിയ മൊഴിയില്‍ വ്യക്തതക്കുറവുളളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ ആലുവയിലെ തറവാട്ടുവീട്ടില്‍ വെച്ചാണ് കാവ്യയെ കഴിഞ്ഞദിവസം പോലീസ് ആറുമണിക്കൂര്‍ ചോദ്യം ചെയ്തത്.

അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങളില്‍ നിന്നും കാവ്യ ഒഴിഞ്ഞുമാറിയതായും പറയുന്നു.  പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നാണ് കാവ്യ മൊഴി നല്‍കിയത്. കാവ്യയുടെ അമ്മയെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്.