അവള്‍ക്കൊപ്പം;കാര്‍ത്തി

ചെന്നൈ: എന്തുസംഭവിച്ചാലും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് തമിഴ് താര സംഘടനയായ നടികര്‍ സംഘം ട്രഷറര്‍ കാര്‍ത്തി വ്യക്തമാക്കി. താന്‍ മാത്രമല്ല തമിഴ് താര സംഘടനയും നടിക്കൊപ്പമായിരിക്കുമെന്നും അദേഹം പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി നടികര്‍ സംഘത്തില്‍ അംഗമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ തുടക്കം മുതല്‍ നടികര്‍ സംഘം ഇടപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നടികര്‍ സംഘം കത്തയച്ചിരുന്നു. ശക്തമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരുന്നത്.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിടകര്‍ സംഘത്തിന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. തന്നോടൊപ്പമുള്ള സ്ത്രീകളെ സംരക്ഷിക്കുക എന്നത് ഏതൊരു പുരുഷന്റെയും കടമയാണെന്ന് കാര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Related Articles