നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

തിരുവനന്തപുരം : നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മിനിസ്‌ക്രിനില്‍ ചില പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്