ഷൂട്ടിങ്ങിനിടെ ഒഴുക്കില്‍പ്പെട്ട നടന്‍ ഉണ്ണിമുകുന്ദന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

downloadപാലക്കാട്: ഷൂട്ടിങ്ങിനിടെ ഒഴുക്കില്‍പ്പെട്ട നടന്‍ ഉണ്ണമുകുന്ദന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് നെല്ലിയാമ്പതിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ലാസ്റ്റ് സപ്പര്‍’എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഉണ്ണിമുകുന്ദനും നടി ഷേര്‍ലിയും നടന്‍ അനുമോഹനും ഉള്‍പ്പെട്ട പുഴയിലേക്ക് ചാടുന്ന സീനെടുക്കുന്നതിനിടെയാണ് സംഭവം. ഉണ്ണിമുകുന്ദന്‍ ചാടിയ ഭാഗത്ത് അടിയൊഴുക്ക് കൂടുതലായിരുന്നു. ഒഴുക്കില്‍പ്പെട്ട ഉണ്ണിമുകുന്ദനെ കുറച്ച് സമയം കാണാതായതോടെ ഷൂട്ടിങ്‌സെറ്റില്‍ പരിഭ്രാന്തി പരക്കുകയായിരുന്നു. സെറ്റിലുള്ള ചിലര്‍ അപ്പോള്‍ തന്നെ തെരച്ചിലാരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കുറച്ചകലെ ഒരു പാറയില്‍ തട്ടിനിന്നതിനാല്‍ ഉണ്ണിമുകുന്ദന്‍ രക്ഷപ്പെടുകയായിരുന്നു. ക്ഷീണിതനായ അദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.