അമ്മയില്‍ നിന്ന് ദിലീപ് പുറത്ത്

കൊച്ചി: നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. ട്രഷറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടന പൂര്‍ണമായും ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയക്കൊപ്പമാണെന്നും പുറത്തുവിട്ട വാര്‍ത്താകുറിപ്പിലൂടെ അമ്മ വ്യക്തമാക്കി.

നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഇന്ന് മമ്മുട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മോഹന്‍ലാല്‍, മമ്മുട്ടി, രമ്യ നമ്പീശന്‍, ഇടവേള ബാബു, ദേവന്‍ തുടങ്ങിയവ്ര# സംബന്ധിച്ചു.