Section

malabari-logo-mobile

സ്‌ത്രീകള്‍ക്കെതിരായ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിന്റെ പ്രസ്‌താവന വിവാദത്തില്‍

HIGHLIGHTS : കൊല്ലം: സ്‌ത്രീകള്‍ക്കെതിരെ നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപലകൃഷ്‌ണന്റെ പ്രസ്‌താവന വിവാദത്തില്‍. സ്‌ത്രീകളുടെ ശബരിമ...

Untitled-1 copyകൊല്ലം: സ്‌ത്രീകള്‍ക്കെതിരെ നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപലകൃഷ്‌ണന്റെ പ്രസ്‌താവന വിവാദത്തില്‍. സ്‌ത്രീകളുടെ ശബരിമല ദര്‍ശവുമായി ബന്ധപ്പെട്ടാണ്‌ സ്‌ത്രീകളെ അധിക്ഷേപിക്കുന്ന വിവാദപ്രസ്‌താവന നടത്തിയിരിക്കുന്നത്‌.

സ്‌ത്രീകള്‍ക്ക്‌ അമ്പലത്തില്‍ കയറാനുള്ള ശുദ്ധിയുണ്ടോ എന്ന്‌ അറിയാന്‍ കഴിയുന്ന സ്‌കാനിംഗ്‌ മെഷീന്‍ വരുന്ന കാലത്ത്‌ അവരുടെ ശബരിമല പ്രവേശനം ചര്‍ച്ചചെയ്യ്‌താല്‍ മതിയെന്നാണ്‌ കൊല്ലത്ത്‌ പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞത്‌.

sameeksha-malabarinews

ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിലെ അഴിമതിസംബന്ധിച്ച ആരോപണങ്ങള്‍ പിന്നീട്‌ പരിഗണിക്കും. ഇപ്പോള്‍ മകരവിളക്കിനാണ്‌ പ്രഥമ പരിഗണന. അതിന്‌ ശേഷം അഴിമതി ആരോപണങ്ങള്‍ പരിശോധിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!