Section

malabari-logo-mobile

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍.

HIGHLIGHTS : തിരു : വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍.

തിരു : വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി പഠിക്കുന്ന ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ വേങ്ങോട് കീഴ്‌തോന്നയ്ക്കല്‍ ചേനവിള വീട്ടില്‍ ചന്ദ്രദേവ്(39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

പെണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന്് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. എന്നാല്‍ അതെ ദിവസം രാത്രി എട്ടു മണിയോടെ ബന്ധുക്കളും പോലീസും കുട്ടിയെ കല്ലറ സ്റ്റാന്റില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനകഥ പുറത്തായത്.

sameeksha-malabarinews

പെണ്‍കുട്ടിയെ വിവാഹം കഴിച്ചോളാമെന്നു പറഞ്ഞ്് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയെ ഇയാള്‍ തന്റെ ബൈക്കില്‍ കയ്റ്റിക്കൊണ്ടുപോയി അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് ഒരു കറുത്ത ചരട് കഴുത്തിലണിയിച്ച ശേഷം ഇയാളുടെ ആളൊഴിഞ്ഞവീട്ടില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് 18 വയസ്സു പൂര്‍ത്തിയാകാത്തതിനാല്‍ വീട്ടിലേക്ക് തിരിച്ചുപോകാനും പ്രായപൂര്‍ത്തിയായാല്‍ വിവാഹം നല്‍ഗാമെന്നും പറഞ്ഞ് മടക്കിയയക്കുകയായിരുന്നു.

നിലവില്‍ ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാള്‍. പലതവണ സ്‌കൂളില്‍ മദ്യപിച്ചെത്തുകയും വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയ്തതിന് ഇയാള്‍ ഇപ്പോള്‍ അനേഷണ വിധേയമായി സസ്‌പെന്‍ഷനിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!