Section

malabari-logo-mobile

ലോഡ് ഷെഡ്ഡിംങ് അരമണിക്കൂറാക്കി.

HIGHLIGHTS : തിരു: ഗാര്‍ഹിക ഉപഭോക്താക്കളുടെ ലോഡ് ഷെഡ്ഡിംങ് അരമണിക്കൂറായി പുതുക്കി നിശ്ചയിക്കാന്‍

തിരു: ഗാര്‍ഹിക ഉപഭോക്താക്കളുടെ ലോഡ് ഷെഡ്ഡിംങ് അരമണിക്കൂറായി പുതുക്കി നിശ്ചയിക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനുപുറമെ ഒരു യൂണിറ്റിന് 35 പൈസ മുതല്‍ 1.55 രൂപ വരെ നിരക്ക് കൂട്ടാന്‍ റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കാനും പെന്‍ഷന്‍ പ്രായം 56 വയസ്സായി നിശ്ചയിക്കുന്നതിനു ബോര്‍ഡ് തീരുമാനിക്കുന്നുണ്ട.് ശരാശരി 25 ശതമാനം വര്‍ദ്ധനക്കാണ് ബോര്‍ഡ് ശുപാര്‍ ചെയ്തിരിക്കുന്നുത്. പ്രതിമാസം ഒരു യൂണിറ്റ് മുതല്‍ 40 യൂണിറ്റ് വരെയുള്ള ഒന്നാം സ്ലാബ് ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് 1.5 രൂപ നല്‍കണം. ഇപ്പോള്‍ നിലവിലെ നിരക്ക് 1.5 രൂപയാണ്. 41 മുതല്‍ 80 യൂണിറ്റ് വരെയുള്ള രണ്ടാം സ്ലാബിലെ നിരക്ക് 1.90 രൂപയില്‍ നിന്ന് 2.50 രൂപയാക്കണം. 81-120 യൂണിറ്റിന്റെ മൂന്നം സ്ലാബില്‍ മൂന്നു രൂപയായിരുന്നത് 5 രൂപയാക്കണം. 121-150 ന്റെ നാലാം സ്ലാബില്‍ 3.80 രൂപയാക്കണം. നിലവില്‍ മൂന്നു രൂപയാണ് ഈ സ്ലാബിന്. 151-200 യൂണിറ്റിന്റെ 5ാം സ്ലാബില്‍ 3.65 രൂപ 4.84 രൂപയാക്കണമെന്നും 201-300 യൂണിറ്റിന്റെ 6ാം സ്ലാബില്‍ 4.30 രൂപ, 5.50 രൂപയാക്കണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു. 301-500 യൂണിറ്റിന്റെ ഏഴാം സ്ലാബില്‍ 5.30 രൂപയില്‍ നിന്ന് 6.7 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും 500 യൂണിറ്റിനുമുകളില്‍ വരുന്ന അവസാനസ്ലാബില്‍ 5.45 രൂപയെന്നത് 7 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നുമാണ് ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംങും മറ്റുള്ളവര്‍ക്ക് പവര്‍കട്ടുമേര്‍പ്പെടുത്താന്‍ ബോര്‍ഡ് നേരത്തെ സര്‍ക്കാറിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ചത്തെ മന്ത്രിസഭ ഇതിനനുമതി നല്‍കി. എന്നാല്‍ 50 മെഗാവാട്ട് വൈദ്യുതി കൂടി പ്രതിദിനം നല്‍കാന്‍ കേന്ദ്രം സമ്മതിച്ചതോടെയാണ് ലോഡ് ഷെഡ്ഡിംങ് സമയം കുറയ്ക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്. തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്ന ലോഡ് ഷെഡ്ഡിംങ സമയം 6.30 മുതല്‍ 10.30 വരെയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതുപോലെ വൈദ്യുതി ബോര്‍ഡു ജീവനക്കാരുടെ പെന്‍ഷന്‍ 55 വയസ്സില്‍ നിന്നും 56 വയസ്സാക്കാനും ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!