Section

malabari-logo-mobile

മല്‍സ്യതൊഴിലാളികളെ വെടിവെച്ചവരെ ശിക്ഷിക്കും; എ.കെ. ആന്റണി.

HIGHLIGHTS : കൊച്ചി: നീണ്ടകരയിലെ ആഴക്കടലില്‍ വെച്ച് എന്‍ഡിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ക്കു നേരെ വെടിവെച്ച

കൊച്ചി: നീണ്ടകരയിലെ ആഴക്കടലില്‍ വെച്ച് എന്‍ഡിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ക്കു നേരെ വെടിവെച്ച സംഭവത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. രാജ്യാന്തര സമുദ്രനിയമം മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ഈ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കാണുന്നതെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ യാതൊരു തരത്തിലും അനുവദിക്കില്ലെന്നും എ.കെ. ആന്റണി വ്യക്തമാക്കി.

കപ്പലിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും അറസ്റ്റ്‌ചെയ്തു. കപ്പല്‍ പോലീസിന്റെയും നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നിയന്ത്രണത്തിലാണ്. കൊച്ചി മര്‍ക്കന്റെന്‍ മറൈന്‍ ഓഫീസറും, കേസെടുത്തിരിക്കുന്ന നീണ്ടകര പോലീസും ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങി.

sameeksha-malabarinews

ഇറ്റാലിയന്‍ കോണ്‍സലേറ്റ് ജനറല്‍ ഗിയാന്‍ പോളോ പുറ്റില്ലോ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി കപ്പല്‍ ജീവനക്കോരോടും അന്വേഷണ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ഓഫീസര്‍മാരുടെ അറസ്റ്റ് നടന്നാല്‍ അവര്‍ക്കു വേണ്ടി സുപ്രീം കോടതിയിലെ വക്കീലന്‍മാരെ ഹാജരാക്കുന്നതിനും ഉള്ള നടപടികളായിട്ടുണ്ടെന്നും സൂചനലഭിക്കുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!