Section

malabari-logo-mobile

മദ്യനയം;പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി

HIGHLIGHTS : തിരു: മദ്യനയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ ന...

kerala-niyamasabhaതിരു: മദ്യനയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതെസമയം മദ്യ നയത്തിന്‌ അടിസ്ഥാന മാറ്റമുണ്ടാവില്ലെന്ന്‌ മുഖ്യമന്ത്രി സഭയെ അറിയിച്ചു. കുറ്റമറ്റ രീതിയില്‍ മദ്യനയം നടപ്പാക്കാനണു പ്രായോഗിക മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന നയത്തില്‍ മാറ്റമില്ലെന്ന്‌ മന്ത്രി കെ ബാബുവും നിയമസഭയില്‍ പറഞ്ഞു.

എ പ്രദീപ്‌ കുമാര്‍ എംഎല്‍എയാണ്‌ അടിയന്തിര പ്രമേയത്തിന്‌ ഡെപ്യൂട്ടി സ്‌പീക്കറിന്‌ നോട്ടീസ്‌ നല്‍കിയത്‌. മദ്യനയത്തിലെ മാറ്റം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ബിജു രമേശിന്റെ മൊഴി പുറത്തുവന്നാല്‍ പലരും അഴിയെണ്ണേണ്ടി വരുമെന്നും പ്രദീപ്‌ കുമാര്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!