Section

malabari-logo-mobile

ഭര്‍ത്താവിനെ ഇന്ത്യയില്‍ തള്ളിയ ഭാര്യക്ക് തടവ്

HIGHLIGHTS : ലണ്ടന്‍: അസുഖ ബാധിതതനായ ഭര്‍ത്താവിനെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയ സ്വ്‌സ് വനിതയായ

ലണ്ടന്‍: അസുഖ ബാധിതതനായ ഭര്‍ത്താവിനെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയ സ്വ്‌സ് വനിതയായ ഭാര്യക്ക് നാലു വര്‍ഷം തടവു ശിക്ഷ.

വീല്‍ചെയറില്‍ കഴിയുകയായിരുന്ന എഴപത്തിനാലുകാരനായ ഭര്‍ത്താവിനെ വിനോദ സഞ്ചാരത്തിനാണെന്നു പറഞ്ഞ് അറപത്തി നാലുകാരിയായ ബാങ്കുടമയായ ഭാര്യ ഇന്ത്യയില്‍ കൊണ്ടു വരികയായിരുന്നു. പിന്നീട് ഡല്‍ഹിക്കടുത്തുള്ള ഒരു വീട്ടില്‍ ഇവര്‍ ഇയാളെ ഏല്‍പ്പിക്കുകയും നോക്കു കൂലിയായി 1500 പൗണ്ട് വീതം നല്‍കി വരികയും ചെയ്തു. പോഷകാഹാരകുറവും ശുചിത്വമില്ലായിമയും കാരണം ഇയാള്‍ 2008 ല്‍ മരി്ച്ചു. തുടര്‍ന്ന് ഇയാളെ വീട്ടുകാര്‍ സംസ്‌ക്കരിച്ചു. മരണവിവരം ഭാര്യയെ അറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറലോകമറിയുന്നത്.

sameeksha-malabarinews

ഭര്‍ത്താവിന് തണുത്ത കാലാവസ്ഥ പറ്റാത്തതിനാലാണ് ഇന്ത്യയില്‍ നിര്‍്ത്തിപ്പോയതെന്നായിരുന്നു വിചാരണ വേളയില്‍ സ്ത്‌രീയുടെ വാദം എന്നാല്‍ ഭര്‍ത്താവിനെ സ്വറ്റ്‌സര്‍ലണ്ടില്‍ വെച്ച് നോക്കാന്‍ പ്രതിമാസം ചിലവാകുന്ന ആറായിരം പൗണ്ട് ലാഭിക്കാനാണ് ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്ന് പോസ്‌ക്യൂട്ടര്‍ വാധിച്ചതിനെ തുടര്‍ന്ന് സ്ത്രീക്ക് തടവു ശിക്ഷ ലഭിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം നടന്ന ആദ്യ വിചരണ വേളയില്‍ തന്നെ കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ പോയതോടെ ഇവര്‍ക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!