Section

malabari-logo-mobile

നേത്രാവതി പുഴയില്‍ 4 മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശിയും.

HIGHLIGHTS : മംഗലാപുരം: മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 4 എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ചെറമംഗലത്ത് മഞ്ഞമ...

മംഗലാപുരം: മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 4 എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
പരപ്പനങ്ങാടി ചെറമംഗലത്ത് മഞ്ഞമ്മാട്ടില്‍ നാസറിന്റെ മകന്‍ റിനാസ്, കാസര്‍കോട് സ്വദേശി സബാദ്, കൂത്ത്പറമ്പ് സ്വദേശി സഫ്‌വാന്‍, നീലേശ്വരം സ്വദേശി ഷിഹാദ് എന്നിവരാണ് മരിച്ചത്.
മംഗലാപുരത്ത് ബ്യാരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കോളേജിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളാണിവര്‍. വൈകീട്ട് ഹോസ്റ്റലിനടുത്ത് കളി കഴിഞ്ഞ് കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍ പെടുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച്ച രാവിലെയോടെയാണ് കണ്ടെത്തിയത്.
പരപ്പനങ്ങാടി ചിറമംഗലം സ്വദേശി റിനാസിന്റെ പിതാവ് നാസര്‍ ദുബായില്‍ ആയിരുന്നു. റിനാസിന്റെ മാതാപിതാക്കള്‍ മംഗലാപുരത്ത് വീടെടുത്ത് റിനാസിനൊപ്പം താമസിക്കാന്‍ തീരുമാനിച്ച അവസരത്തിലാണ് ഈ ദുരന്തം ഉണ്ടായത്. റിനാസിന്റെ സഹോദരന്‍ നിഹാസ് ദുബായില്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറാണ്. മാതാവ്: സുലൈഖ, സഹോദരി: ഷഹനാസ്, സഹോദരി ഭര്‍ത്താവ് ഷെമീം (തലശ്ശേരി). റിനാസിന്റെ മൃതദേഹം ചിറമംഗലം ജുമാമസ്ജിദ് കബറ്സ്ഥാനില്‍ മറവ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!