Section

malabari-logo-mobile

തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക്  എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

HIGHLIGHTS : തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് ഫോറന്‍സിക് ടെസ്റ്റിംഗ്   ലബോറട്ടറിക്കുള്ള എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു.  അന്താരാഷ്ട...

തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് ഫോറന്‍സിക് ടെസ്റ്റിംഗ്   ലബോറട്ടറിക്കുള്ള എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു.  അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ലബോറട്ടറികള്‍ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നല്‍കുന്നത്.
ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന  ഫോറന്‍സിക് പരിശോധനാ ലബോറട്ടറിയാണ് കെമിക്കല്‍ എക്‌സാമിനേഴസ് ലബോറട്ടറി.  1969 മുതല്‍ ഒരു സ്വതന്ത്ര വകുപ്പായി കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു.  കേരളത്തില്‍ മൂന്ന് റീജിയണുകളിലായി മൂന്ന് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികളാണുള്ളത്.  ഓരോ ലബോറട്ടറിയിലും ടോക്‌സിക്കോളജി, സിറോളജി, നാര്‍ക്കോട്ടിക്‌സ്, എക്‌സൈസ്, ജനറല്‍ കെമിസ്ട്രി എന്നിങ്ങനെ അഞ്ച് ഡിവിഷനുകളുണ്ട.് ടോക്‌സിക്കോളജി ഡിവിഷനില്‍ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും അസ്വാഭാവിക മരണകാരണം തിരിച്ചറിയാനുള്ള ആന്തരികാവയവ പരിശോധനകളും സീറോളജി ഡിവിഷനില്‍ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകള്‍, രക്തം, മറ്റു ശരീരസ്രവങ്ങള്‍, മുടിനാരുകള്‍ ഇവയുടെ ഫോറന്‍സിക് പരിശോധനയും നടത്തുന്നു.  നാര്‍ക്കോട്ടിക് ഡിവിഷനില്‍ മയക്കുമരുന്നുകളുടെ പരിശോധനയും എക്‌സൈസ് ഡിവിഷനില്‍ വിദേശമദ്യം, കള്ള്, സ്പിരിറ്റ്, അരിഷ്ടം, ഡിസ്റ്റിലറികളിലെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധനയും ജനറല്‍ കെമിസ്ട്രി വിഭാഗത്തില്‍ സ്‌ഫോടക വസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങളായ, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, മുക്കുപണ്ടം, കോണ്‍ക്രീറ്റ് സാമ്പിളുകള്‍ തുടങ്ങിയവയും മറ്റു വസ്തുക്കളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ISO/IEC 17025: (2005), NABL-113 (2016)  അനുസരിച്ചുള്ള അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറി സംവിധാനങ്ങളും പരിശോധനാരീതികളും മറ്റു മാനദണ്ഡങ്ങളും പാലിക്കപ്പെട്ടതിനാല്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എല്‍. അംഗീകാരമാണ് തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് ലഭിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ലബോറട്ടറികള്‍ അക്രഡിറ്റേഷനു വേണ്ടി തയാറെടുക്കുകയാണ്.
ഇന്ത്യയിലെ ഏകദേശം 90 ഓളം ഫോറന്‍സിക് ലാബുകളില്‍ 10 ഓളം ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമായിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!