Section

malabari-logo-mobile

ജേക്കബ്​ തോമസിനെതിരായ മൂന്ന്​ ഹരജികൾ വിജിലൻസ്​ കോടതി തള്ളി

HIGHLIGHTS : എറണാകുളം: വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസിനെതിരായ മൂന്ന്​ ഹരജികൾ വിജിലൻസ്​ കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ ഹരജികൾ തളളിക്കൊണ്ടുള്...

എറണാകുളം: വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസിനെതിരായ മൂന്ന്​ ഹരജികൾ വിജിലൻസ്​ കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ ഹരജികൾ തളളിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്​.

തുറമുഖ ഡയറക്​ടറായിരിക്കെ ഡ്രെഡ്​ജർ വാങ്ങിയതിൽ 15 കോടി രൂപ നഷ്​ടമുണ്ടാക്കിയെന്ന ഹരജിയും കുടകിലെ അനധികൃത ഭൂമി ഇടപാട്​ സംബന്ധിച്ച ഹരജിയുമാണ്​ തള്ളിയത്​. അവധിയെടുത്ത്​ കോളജിൽ പഠിപ്പിച്ച്​ പണമുണ്ടാക്കിയെന്ന​ ഹരജിയും തള്ളിയിട്ടുണ്ട്​. മറ്റൊരു ഹരജി പരിഗണിക്കുന്നത്​ മാർച്ച്​ 15 ലേക്ക്​ ​കോടതി മാറ്റി.

sameeksha-malabarinews

ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചേർത്തല സ്വദേശിയും ക്രൈം ഇൻവെസ്റ്റിഗേഷൻ എന്ന മാസികയുടെ ചീഫ് എഡിറ്ററുമായ മൈക്കിളാണ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!