Section

malabari-logo-mobile

ഒമാനില്‍ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കരുത്; മാനവ വിഭവശേഷി മന്ത്രാലയം

HIGHLIGHTS : മസ്‌കത്ത്: രാജ്യത്തെ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം നടപിടികള്‍ ഒമാനി...

മസ്‌കത്ത്: രാജ്യത്തെ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം നടപിടികള്‍ ഒമാനിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന ചട്ടങ്ങള്‍ക്ക് എതിരാണെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കണമെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

2006 ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വിദേശ തൊഴിലാളികളുടെ പൗരത്വം വ്യക്തമാക്കുന്ന തെളിയിക്കുന്ന നിയമപരമായ രേഖ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്നും അത് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

sameeksha-malabarinews

തൊഴിലാളികളുടെ സമ്മതത്തോടെ മാത്രമെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വെക്കാന്‍ അനുവാദമൊള്ളു.പാസ്‌പോര്‍ട്ട് തന്റെ കൈവശം സുരക്ഷിതമല്ലെന്നുപക്ഷം തൊഴിലുടമയെ ഏല്‍പ്പിക്കാവുന്നതാണ്. തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട് സൂക്ഷിച്ചാല്‍ അത് നിയമവിരുദ്ധമാണെന്ന് നിരവധി തവണ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!