Section

malabari-logo-mobile

ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

HIGHLIGHTS : തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. പരപ്പനങ്ങാടി ഉപജില്ലയിലെ 82 ...

03തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. പരപ്പനങ്ങാടി ഉപജില്ലയിലെ 82 സ്‌കൂളുകളിലെ 2608 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുത്. മേളയുടെ ഉദ്ഘാടനം പി.കെ.അബ്ദുറബ്ബ് എം.എല്‍.എ നിര്‍വ്വഹിച്ചു.

പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയില്‍ 54 ഇനങ്ങളില്‍ 485 മത്സരാര്‍ത്ഥികളും സാമൂഹ്യ ശാസ്ത്രമേളയില്‍ 56 ഇനങ്ങളില്‍ 485 മത്സരാര്‍ത്ഥികളും, ഗണിത മേളയില്‍ 55 ഇനങ്ങളില്‍ 318 മത്സരാര്‍ത്ഥികളും പ്രവര്‍ത്തി പരിചയമേളയില്‍ 58 ഇനങ്ങളില്‍ 1083 മത്സരാര്‍ത്ഥികളും ഐടി മേളയില്‍ 28 ഇനങ്ങളില്‍ 128 മത്സരാര്‍ത്ഥികളുമാണ് പങ്കെടുക്കുത്.

sameeksha-malabarinews

മേളയുടെ ഉദ്ഘാടനം ഞായറാഴ്ച പി.കെ.അബ്ദുറബ്ബ് എം.എല്‍.എ നിര്‍വ്വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സ കെ.ടി.റഹീദ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എല്‍.കുഞ്ഞഹമ്മദ്, വി.അഹമ്മദ് കുട്ടി ഡി.ഇ.ഒ തിരൂരങ്ങാടി, വി.കെ.ബാലഗംഗാധരന്‍ എ ഇ ഒ , എം.കെ.ബാവ ,പി.എം.എ.സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച്.മഹ് മൂദ് ഹാജി, എം.അബ്ദുറഹിമാന്‍ കുട്ടി, സി.പി.ഹബീബ ബഷീര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി പി.സുഹ്‌റാബി, എം.പി.ഹംസ, നൗഫല്‍ തടത്തില്‍, ഡോ.ഇ.കെ.അഹമ്മദ് കു’ി, എ.വി.രാജന്‍, കെ.രാമദാസ്, കെ.എം.മൊയ്തീന്‍കോയ, സി.എച്ച്.ഫസലുറഹ്മാന്‍, യു.കെ.മുസ്തഫ മാസ്റ്റര്‍, പി.അഷ്‌റഫ്, അഷ്‌റഫ്, പി.ഒ.ഉമര്‍ ഫാറൂഖ് ,ഒ.ഷൗഖത്തലി, പി.വി.ഹുസൈന്‍ എിവര്‍ സംസാരിച്ചു. തിരൂരങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓര്‍ഫനേജ് യുപി സ്‌കൂള്‍ എിവിടങ്ങളിലായാണ് പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്രോത്സവം നടക്കുന്നത്. വ്യത്യസ്തവും ന്യൂതനവുമായ ആശയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മേളയിലൊരുക്കിയിരിക്കുന്നത്. മേള ചൊവ്വാഴ്ച സമാപിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!