Section

malabari-logo-mobile

അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു.

HIGHLIGHTS : തിരുവനന്തപരം: 16-ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു.  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിമേള ഉദ്ഘാട...

തിരുവനന്തപരം: 16-ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു.  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിമേള ഉദ്ഘാടനം ചെയ്തു.  മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ചലചിത്ര താരങ്ങളായ ഓംപുരി, ജയാബച്ചന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
മന്ത്രി കെ.സി. ജോസഫ് ഓംപുരിക്ക് ഫെസ്റ്റിവല്‍ ബുക്ക് നല്‍കി പ്രകാശനം ചെയ്തു.  മന്ത്രി വി.എസ്. ശിവകുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു.
ചലചിത്ര അക്കാദമി ചെയര്‍മാന്‍ ബ്രൂസ് ബെറസ്‌ഫോഡ്, ലെനിന്‍ രാജേന്ദ്രന്‍, നടി സുകുമാരി, ജി. സുരേഷ്‌കുമാര്‍, ബി. ശശിധരന്‍, ബീന പോള്‍, ഹരികുമാര്‍, ഗാന്ധിമതി ബാലന്‍ എന്നിവര്‍ സംസാരിച്ചു.  ടി.കെ. രാജീവ്കുമാര്‍ തയ്യാറാക്കിയ വയസ്‌കര മൂസ്സിന്റെ മഹാഭാരതം ആട്ടക്കഥയെ അടിസ്ഥാനമാക്കിയ നിയതിയുടെ ചതുരംഗം എന്ന പരിപാടിയും അരങ്ങേറി.
ഇത്തവണ ഇരുന്നൂറോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.  മത്സര വിഭാഗത്തില്‍ ഈ പ്രാവശ്യം മലയാള സിനിമയില്ല. രുവര്‍ഷമായി നല്‍കി വന്നിരുന്ന സമഗ്ര സംഭാവന പുരസ്‌കാരം ഇത്തവണയില്ല.
16 ന്  സുവര്‍ണചകോരം പ്രഖ്യാപനത്തോടെ മേള സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!