കലാഭവന്‍ മണിയുടെ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നു

Story dated:Thursday May 26th, 2016,11 28:am

Kalabhavan-Manis-familyതൃശൂര്‍: കലാഭവന്‍ മണി വിട്ടുപിരിഞ്ഞിട്ട്‌ മൂന്ന്‌ മാസം തികയാറായിട്ടും അദേഹത്തിന്റെ മരണവുമായി ബനധപ്പെട്ട്‌ നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന്‌ ആരോപിച്ച്‌ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നു. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണനാണ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

വരുന്ന ശനിയാഴ്‌ച രാവിലെ ഏഴുമണി മുതല്‍ വൈകീട്ട്‌ ഏഴുമണിവരെ ചാലക്കുടി സൗത്ത്‌ ജംഗ്‌ഷനിലെ ഫ്‌ളൈ ഓവറിന്‌ താഴെയാണ്‌ സമരം നടത്തുന്നത്‌.

ഉപവാസ സമരത്തിലേക്ക്‌ എല്ലാവരുടെയും സഹകരണവും സഹോദരന്‍ ആവശ്യപ്പെടുന്നുണ്ട്‌.