ഷൈനി വധം; ശരീരത്തില്‍ 31മുറിവുകള്‍ ;പ്രതി റിമാന്റില്‍

പരപ്പനങ്ങാടി: ബുധനാഴ്ച പുലര്‍ച്ചെ ഭര്‍ത്താവ് കൊലപ്പെടുത്തിയ അയിനികാട് ഷൈനിയുടെ ശരീരത്തിലേറ്റത് മുപ്പത്തൊന്നോളം മുറിവുകള്‍. വളരെ പൈശാചികമായ രീതിയില്‍ ഭര്‍ത്താവ് ഷാജി കരുതിക്കൂട്ടി നടത്തിയ കൊലയാണിതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം.

ചെവി കടിച്ചുമുറിച്ചും മേശയുടെ കാലൂരി തലയ്ക്കടിച്ചും അടിച്ചുവീഴ്ത്തിയശേഷം വായ്ക്കകത്ത് വരെ കത്തിയുമായി ഇയാള്‍ മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ ദേഹമാസകലം വെട്ടിയതായും പോലീസ് പറഞ്ഞു. ഷൈനിയുടെ ചെറിയമ്മയുടേയും അമ്മയുടേയും നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ എത്തുമ്പോള്‍ പോലും മൃതപ്രായയായ ഷൈനിയുടെ കഴുത്തിലും തലയിലും മേശയുടെ കാലുപയോഗിച്ച് മര്‍ദ്ധിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് 7.30 മണിയെടെ മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ഷൈനിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

പ്രതി റിമാന്റില്‍

ബുധനാഴ്ച രാവിലെ കൃത്യം നടന്നയുടനെ പോലീസ് കസ്റ്റഡിയിലായ ഭര്‍ത്താവ് ഫറൂഖ് പെരുമുഖം സ്വദേശി ഷാജി(41)യെ വ്യാഴാഴിച ഉച്ചയ്ക്ക് പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തിരൂര്‍ സബ്‌ജെയിലിലേക്കയച്ചു.

 

 

Share news
error: Content is protected !!
Scroll to Top