ചരിത്രപ്രസിദ്ധമായ താനൂരിലെ ബുദ്ധാശ്രമം തകര്‍ച്ചയുടെ വക്കില്‍ നാമാവശേഷമാകുന്നത് മറ്റൊരു ചരിത്ര ശേഷിപ്പ്.
താനൂര്‍: ചരിത്രപ്രസിദ്ധമായ താനൂരിലെ ബുദ്ധാശ്രമം നാമാവശേഷമാകുന്നു. താനൂരില്‍ 3 കിലോമീറ്റര്‍ മാറി കോഴിക്കോട് റോഡില്‍ സ്‌കൂള്‍പടിക്ക് കിഴക്ക് ഭാഗത്തായി കുന്നുംപുറത്താണ് ചരിത്രപ്രാധാന്യമുള്ള ‘നരിമട’ എന്നറിയപ്പെടുന്ന പഴയകാല ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നത്. നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഈ ഗുഹയുടെ ഉള്‍വശത്തെ വിസ്തീര്‍ണം.










