Latest News

താമരശ്ശേരിയില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

താമരശ്ശേരി:താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് തല്ലുണ്ടായത്. മുക്കം ചെറുവാടിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോടതിക്ക് മുന്‍വശത്തുവെച്ച് ഏറ്റുമുട്ടിയത്. മുക്കം ചെറുവാടി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തിയ്യതി ശനിയാഴ്ച രാത്രി 9.30 മുതല്‍ കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്നു രാവിലെ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി

കോഴിക്കോട് നാദാപുരത്ത് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ മൂന്ന്‌പേര്‍ മുങ്ങിമരിച്ചു. പുളിയാവ് അരീകുണ്ടില്‍ അന്‍സാര്‍,ഭാര്യ സുഹാദ, അനുജന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു സംഭവമുണ്ടായത്. ഇവര്‍ തുണി അലക്കാനായി പോയതായിരുന്നു. ഈ സമയം കുളിച്ചുകൊണ്ടിരുന്ന കുട്ടി കയത്തില്‍ പെട്ടുപോവുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അന്‍സാറും ഭാര്യയും മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല .

പി യു സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു:കര്‍ണാടക പ്രീയൂണിവേഴ്‌സിറ്റി (പ യു) പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പി യു സി സയന്‍സ് വിദ്യാര്‍ത്ഥിനിയായ തനുശ്രീ(17)ആണ് മരിച്ചത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള വിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹെബ്ബാള്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പനീര്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

പനീര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാല്‍സ്യവുമാണ് പ്രധാനമായും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്. പനീര്‍ കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്: ശ്രദ്ധിക്കുക: പനീര്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. കൊഴുപ്പ് കൂടുതലുള്ളതിനാല്‍ അമിതമായാല്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ ലക്ടോസ് അലര്‍ജി (Lactose intolerance) ഉള്ളവര്‍ പനീര്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഇന്റേൺഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി 2026–27 വർഷത്തേക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിരുദ /ബിരുദാനന്തര  വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ  mpm.literacy@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 20നകം ലഭിക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശിപാർശ കത്തിനൊപ്പം ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ 500 രൂപ ഇന്റേൺഷിപ്പ് ഫീസടക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷൻ ജില്ലാ ഓഫിസിൽ ലഭിക്കും. ഫോൺ: 0483 2734670 , 9446630185.

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങി;വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വയോധികയുടെ കാല്‍ മുറിച്ച് മാറ്റി.ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിന്റെ കാലാണ് മുറിച്ചു മാറ്റിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. ബസില്‍ നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അതേ ബസ് തന്നെ ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഉടനെ ജാനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

ശ്രീനന്ദയുടെ മരണകാരണം തലക്കേറ്റ പരിക്ക്; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

ബംഗളൂരു: വിനോദയാത്രക്കിടെ ചിക്കമഗളൂരുവില്‍ മരിച്ച ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന സൂചന നല്‍കി പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയരത്തില്‍ നിന്ന് വീണപ്പോള്‍ തലയുടെ വലതുഭാഗത്തേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. വീഴ്ചയുടെ ആഘാതത്തില്‍ ശരീരത്തിലുടനീളം പരിക്കുകള്‍പറ്റിയിട്ടുമുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. മുകളില്‍ നിന്നും താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ചെടികളിലും തട്ടിയാണ് ശരീരത്തില്‍ മുറിവുകളുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു സാധാരണ രീതിയിലുള്ള അപകടമരണമാണെന്നും

സംസ്ഥാനത്ത് കനത്ത ചൂട്; ഇന്നലെ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ പാലക്കാട് ജില്ലയിലാണ് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില ആണിത്. കൂടാതെ കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് കനത്തചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ ഇന്ന് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ കൂടുതല്‍ ഏല്‍ക്കുന്നതുമൂലം സൂര്യതാപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും

error: Content is protected !!
Scroll to Top