ഹൃദ്രോഹിയായ പെണ്‍കുട്ടി ചികിത്സാസഹായം തേടുന്നു.

തിരൂരങ്ങാടി : ജന്മനാ ഹൃദയത്തിന് തകരാറുള്ള പെണ്‍കുട്ടി ചികിത്സാസഹായം തേടുന്നു. കേരളത്തിനകത്തും പുറത്തും വര്‍ഷങ്ങളായി ചികിതസതേടിവരുന്ന കുട്ടിയുടെ രണ്ടുതവണ ഹൃദയവാള്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

കരിപറമ്പിലെ ബാബുരാജന്റെ മകളായ അതുല്യ(17) ഹൃദയവാള്‍വിലെ അണുബാധകാരണം കഴിഞ്ഞ നാലുമാസമായി എറണാകുംളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. വാള്‍വ് വീണ്ടും മാറ്റിവെക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മരുന്നിനുമാത്രം ഒരുദിവസത്തേക്ക് ആറായിരം രൂപയോളം ചിലവുവരുന്നുണ്ട്. പിതാവിന്റെ ഒരുമാസത്തെ ശബളം അതുല്യയുടെ ഒരു ദിവസത്തെ ചികിത്സയ്ക്ക് തികയാത്ത അവസ്ഥയാണ്. ഭാര്യയും 3 പെണ്‍മക്കളും അടങ്ങുന്നതാണ് ബാബുരാജിന്റെ കുടുംബം.

അതുല്യയുടെ ചികിത്സാസഹായത്തിനായി അമ്മയുടെ നാടായ വെളിമുക്ക് ആലുങ്ങലില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം കടവത്ത് മൊയ്തീന്‍കുട്ടി (ചെയര്‍മാന്‍) ടി സൈതലവി (കണ്‍വീനര്‍) എ വി ബാലന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. സഹായങ്ങള്‍ എസ്ബിടി തിരൂരങ്ങാടി ബ്രാഞ്ചിലെ 67195868680 നമ്പറില്‍ അയക്കണമെന്ന് (എസ്ബിടിആര്‍ 0000341) ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Ph: 9746035633, 9744959744, 9846434518,9946721430

 

 

 

Share news
error: Content is protected !!
Scroll to Top