സൂര്യനെല്ലി; പെണ്‍കുട്ടി മുഖ്യമന്ത്രിക്കും ചീഫിനും കത്തയച്ചു.

കോട്ടയം: സൂര്യനെല്ലിക്കേസില്‍ പിജെ കുര്യനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കോട്ടയം ജില്ലാ പോലീസ് ചീഫിന് കത്തയച്ചു. കേസ് ഹൈക്കോടതിയില്‍ പുനര്‍വിചാരണ ചെയ്യുന്ന സാഹചര്യത്തില്‍ മുമ്പ് ഹാജരായ അഭിഭാഷകരെ തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിക്കും പെണ്‍കുട്ടി കത്തയച്ചിട്ടുണ്ട്.

കുര്യന്‍ കുമളി റസ്റ്റ്ഹൗസില്‍ തന്റെ കൂടെയാണ് എത്തിയതെന്ന മൂന്നാംപ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്.

1996 ഫെബ്രുവരി 19 ന് കുമളി റസ്റ്റ് ഹൗസില്‍ വെച്ച് കുര്യന്‍ പീഡിപ്പിച്ചെന്നാണ് പരാതി. അതെസമയം പെണ്‍കുട്ടി കുര്യനെതിരെ ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top