സുദര്‍ശന്‍ കോടത്തിന് വീണ്ടും പുരസ്‌ക്കാരം

താനൂര്‍: പൂര്‍ണ്ണ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ നടത്തിയ സംസ്ഥാന ചെറുകഥാ മത്സരത്തില്‍ മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌ക്കാരം സുദര്‍ശന്‍ കോടത്തിന് ലഭിച്ചു. അയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്. കര്‍ഷക വ്യാപാരി എന്ന ചെറുകഥക്കാണ് പുരസ്‌കാരം കിട്ടിയത്. ആധുനിക ലോകത്തെ കാര്‍ഷിക ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന കഥയാണ് കര്‍ഷക വ്യാപാരി. വിപണി നിയന്ത്രിക്കുന്ന കമ്പോള സംസ്‌കാരത്തെ കഥ വിചാരണ ചെയ്യുന്നു.

2011ലെ പൊന്‍കുന്നം വര്‍ക്കി പുരസ്‌ക്കാരവും, ചന്ദ്രിക സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടിയിട്ടുണ്ട്. മംഗളം, ദീപിക, കേരള കൗമുദി, എന്നീ പത്രങ്ങളില്‍ സബ്ബ്-എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കടങ്ങാത്തുണ്ട് കെ.എസ്.എഫ്.ഇയില്‍ ജോലി ചെയ്യുന്നു. ഭാര്യ രമ്യ, മകള്‍ വേദ ലക്ഷ്മി. കോടത്ത് അപ്പുട്ടി ലക്ഷ്മി ദമ്പതികളുടെ മകനാണ്.

Share news
error: Content is protected !!
Scroll to Top