സുഗതകുമാരിക്ക് കടമ്മനിട്ട കവിതാപുരസ്‌കാരം

കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കടമ്മനിട്ട സ്മാരക കവിതാപുരസ്‌കാരം സുഗതകുമാരിക്ക് സമ്മാനിക്കും. 10,001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ്.

സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് സുഗതകുമാരിക്ക് അവാര്‍ഡ് നല്കുന്നതെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഗോപനും സെക്രട്ടറി ഡി.സുകേശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ ഏപ്രില്‍ 5 ന് വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ കഥാകാരി സാറാജോസഫ് അവാര്‍ഡ് സമ്മാനിക്കും. പി.കെ ഗോപന്‍ എഡിറ്റ് ചെയ്ത സ്ത്രീ ജീവിതം എന്ന പുസ്തകം സാറാജോസഫിന് നല്കി സുഗതകുമാരി പ്രകാശനം ചെയ്യും.

 

Share news
error: Content is protected !!
Scroll to Top