സരിതയുടെ മൊഴി അട്ടിമറിച്ചത് ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറി: ഫെനി ബാലകൃഷ്ണന്‍

Saritha S Naആലപ്പുഴ: സരിത എസ് നായരുടെ രഹസ്യമൊഴി അട്ടിമറിച്ചതു മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപാണെന്നു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.

സരിതയുടെ അമ്മയ്‌ക്കൊപ്പം ജയിലിലെത്തിയ അജ്ഞാതന്‍ പ്രദീപായിരുന്നെന്നും അദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു മൊഴി നാലു പേജാക്കി ചുരുക്കിയതെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

ഒരിടയ്ക്ക് സരിതയുമായി അത്ര സുഖത്തിലല്ലായിരുന്നു ഫെനി ബാലകൃഷ്ണന്‍. പലകാര്യങ്ങളിലും കടുത്ത അഭിപ്രായ വ്യത്യാസവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് താനെഴുതിയതെന്ന് പറയുന്ന കത്തുമായി സരിത പത്രസമ്മേളനം നടത്തിയപ്പോള്‍ കൂടെ ഫെനി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നു.

സരിതയുടെ കത്തും ഗണേഷ് കുമാറും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഫെനി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രദീപിന്റെ നിര്‍ദ്ദേശ പ്രകാരം സരിതയുടെ കത്തില്‍ നിന്ന് ചിലരുടെ പേരുകള്‍ വെട്ടിമാറ്റുകയും മറ്റി ചിലരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി ഫെനി ആരോപിയ്ക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top