ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ശ്രീ നഗറില്‍ തീവ്രവാദികള്‍ സുരക്ഷാ സേനക്ക് നേരെ നടത്തിയ വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്ക് പ്രദേശത്ത് വെച്ചാണ് ആക്രമണം നടന്നത്.
ജവാന്‍മാര്‍ സാധനങ്ങള്‍ വാങ്ങിക്കാനായി മാര്‍ക്കറ്റില്‍ എത്തിയപ്പോളാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി അനേ്വഷണം തുടരുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




