രണ്ട് ദിവസം മുന്‍പ് തമിഴ്നാട്ടിലെ ശിവകാശിയിലെ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സിനിമാതാരം മമ്മുട്ടിയുടെ സഹായം. പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകളാണ് അദേഹം സൗജന്യമായി നല്‍കുന്നത്.
ഇന്നലെ മമ്മുട്ടിയുടെ ഉടമസ്ഥതയിലുള്ള പതജ്ഞലി ആയുര്‍വേദ മരുന്ന് കമ്പനിയുടെ പൊള്ളലിനുള്ള ചികിത്സക്കായി നല്കുന്ന അഗ്നിജിത്ത് എന്ന മരുന്നിന് ശിവകാശിയില്‍ നിന്ന് ഓഡര്‍ ലഭിച്ചിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സയി നല്‍കാനായിരുന്നു അത.് കമ്പനിയില്‍ നിന്ന് ഈ വിവരം അറിഞ്ഞ മമ്മുട്ടി ആ മരുന്ന് സൗജന്യമായി നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഉദ്ദേശം 40 ലക്ഷം രൂപയുടെ ഓഡറാണിത്. വിരുദ്ധ നഗര്‍ ജില്ലാകലക്ടര്‍ വഴിയാണ് മരുന്നുകള്‍ കൈമാറിയത്.




