വൈദ്യുതിക്കാല്‍ മാറ്റുന്നതിനിടെ ജീവനക്കാരെ മര്‍ദിച്ചു.

തിരൂരങ്ങാടി : കോഹിനൂരില്‍ അപകടാവസ്ഥയിലുള്ള വൈദ്യുതിക്കാല്‍ മാറ്റുന്നതിനിടെയാണ് ചേളാരി ഇലക്ട്രിക്കല്‍ സെഷന്‍ ഓഫീസിലെ സബ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍ ലൈന്‍മാന്‍ റഫീഖ് എന്നിവരെ മര്‍ദിച്ചത്. പരിക്കേറ്റ ഇവരെ തിരൂരങ്ങാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച പകല്‍ 12.30 നാണ് സംഭവം നടന്നത്. കോഹിനൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് എതിര്‍വശത്തുള്ള അപകടനിലയിലുളള വൈദ്യുതികാല്‍ മാറ്റുന്നതിനിടെയാണ് ബൈക്കിലെത്തിയ മംഗലം വിജയന്‍ ആക്രമിച്ചതെന്നാണ് പരാതി. വൈദ്യുതിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദിനമെന്ന്് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഇവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

 

Share news
error: Content is protected !!
Scroll to Top