വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കും; ആര്യാടന്‍.

കാസര്‍കോഡ്: വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്തിടെ വരുത്തിയ വര്‍ധന കൊണ്ട് പ്രയോജനമില്ലെന്നും ബോര്‍ഡ് ശുപാര്‍ശചെയ്തതുപോലെ നിരക്ക് വര്‍ദ്ധിപ്പിച്ചാലെ പിടിച്ചു നില്‍ക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ചാര്‍ജ് ഇടാക്കാനാണ് ആലോചിക്കുനന്ത്. എത്ര യൂണിറ്റ് കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്നാണ് കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കേണ്ടതെന്ന് മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.

കൂടാതെ ബസ് ചാര്‍ജ് ഒക്ടോബര്‍ പത്തിനുള്ളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു. യാത്രാനിരക്ക് എത്രശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ഇതുവരെ ധാരണയായിട്ടില്ല. ബസ്സുടമകളുടെ പ്രയാസം ഒവിവാക്കാന്‍ റോഡ് ടാക്‌സ് കുറയ്ക്കുക എന്നത് പ്രായോഗികമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top