വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജി വെക്കണം;മുസ്ലിംലീഗ്

മലപ്പുറം: മന്ത്രി ആര്യാടന്‍ മുഹമ്മദിന്് സംസ്ഥാന ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

ആര്യാടന്‍ ബജറ്റിനെതിരെ അഭിപ്രായം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അിറയില്ല. ഒരു മന്ത്രി തന്നെ ഇത്തരത്തില്‍ ബജറ്റിനെതിരെ രംഗത്ത് വരുന്നത് അത്യപൂര്‍വ്വമാണെന്നും കെ.പിഎ മജീദ് പറഞ്ഞു. ബജറ്റില്‍ മലപ്പുറത്തിന് പ്രതീക്ഷിച്ചതെല്ലാം പൂര്‍ണ്ണമായി കിട്ടി എന്ന് പറയാനാവില്ലെങ്കിലും ഏറെ കുറേ ലഭിച്ചു എന്നും മജീദ് കൂട്ടി ചേര്‍ത്തു.

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top