വിമാനത്താവള പരിസരത്ത് കെട്ടിട നിര്‍മാണം: മുന്‍കൂര്‍ അനുമതി വേണം

കൊണ്ടോട്ടി:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 20 കിലോമീറ്റര്‍ അന്തരീക്ഷ ചുറ്റളവില്‍ ഉയരം കൂടിയ കെട്ടിടങ്ങളും കെട്ടിട സമുച്ചയങ്ങളും നിര്‍മിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്.ഒ.സി) വാങ്ങണമെന്ന് ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു. ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഫെബ്രുവരി 14ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലയിലെ നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പാലിക്കണം. വിജ്ഞാപനത്തിന്റെ പകര്‍പ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിക്കും

 

Share news
error: Content is protected !!
Scroll to Top