കോഴിക്കോട് : ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന വാഴപ്പടച്ചി റഫീഖ് പോലീസിന് കീഴടങ്ങിയതായി സൂചന.
കൊലയ്ക്കുപയോഗിച്ച വാഹനം നവീന്‍ ദാസില്‍ നിന്നും വാടകയ്ക്കെടുത്ത് കൊടി സുനിക്ക് നല്‍കിയത് റഫീഖാണ്. നവീന്‍ ദാസിന്റെ ഈ കാറാണ് ചന്ദ്രശേഖരന്റെ കൊലനടത്തുമ്പോള്‍ കൊടിസുനിയും സംഘവും ഉപയോഗിച്ചിരുന്നത്.
കൊല നടന്ന ശേഷം വാര്‍ത്താമാധ്യമങ്ങളില്‍ റഫീഖിന്റെ പേരും ഫോട്ടോയും വന്നതോടെ ഇയാള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നു കളെഞ്ഞെന്നായിരുന്നു പോലീസിനുള്ള വിവരം.
ഇന്നലെ വടകര കോടതിയില്‍ നേരിട്ട് കീഴടങ്ങാനായി എത്തിയെന്ന വാര്‍ത്ത പരന്നിരുന്നു. ഇതിന് സാധിക്കാതെ വന്നപ്പോഴാണ് അന്വേഷണ സംഘത്തിന് മുന്നില്‍ കിഴടങ്ങിയതെന്നാണ് സൂചന. ഇതിന് മുമ്പും നിരവധി കുറ്റകൃത്യങ്ങളില്‍ കൊടി സുനിക്കൊപ്പം പങ്കുള്ള റഫീഖ് പിടിയിലായത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവാവുമെന്നാണ് കരുതുന്നത്.




