രാജ്യസഭസീറ്റ് വിട്ടുവീഴ്ച്ചയില്ലെന്ന് മാണി ; അഞ്ചാംമന്ത്രിക്കെതരെ മുരളിധരന്‍

തിരു : അഞ്ചാം മന്ത്രി സ്ഥാനത്തെകുറിച്ചും രാജ്യസഭാ സീറ്റിനെ കുറിച്ചും യു.ഡിഎഫിന്റെ ഘടക കക്ഷികളില്‍ നിന്നുയര്‍ന്ന ആവശ്യം കോണ്‍ഗ്രസിന് തലവേദനയാകുന്നു.

രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ കഴിഞ്ഞകാലത്തെ പോലെ ഇത്തവണ സഹിച്ച് നില്‍കില്ലെന്ന് കെ.എം മാണി തൃശൂരില്‍ അസന്നിഗ്ദമായി പറഞ്ഞുകഴിഞ്ഞു. മുസ്ലിം ലീഗിന്റെ 5-ാം മന്ത്രിക്കുളള അവകാശം ന്യായമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലീഗിന് 5-ാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. മന്ത്രിസ്ഥാനത്ത് ജാതി, മത സന്തുലിതാവസ്ഥ പാലിക്കണമെന്നും എംഎല്‍എ മാരുടം എണ്ണം നോക്കി മന്ത്രിമാരെ തീരുമാനിക്കുന്ന ഏര്‍പ്പാട് യുഡിഎഫില്‍ ഇല്ലെന്നും കെ.മുരളീധരന്‍ കോഴിക്കോട് വ്യക്തമാക്കി. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള സത്യപ്രതിക്ജ്ഞ വൈകുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണെന്നും അദേഹം പറഞ്ഞു.
പിറവത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പ് തന്നെ യു.ഡി.എഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദ്ദ ഗ്രൂപ്പായി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ട്. കെ.മുരളീധരന്റെ വാക്കുകളില്‍നിന്ന് ഇത് വായിച്ചെടുക്കാവുന്നതാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഘടക കക്ഷികളായ കേരളാകോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നിലപാടിനെതിരെ രംഗത്ത്  വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Share news
error: Content is protected !!
Scroll to Top