മ്യാന്‍മറില്‍ സൂകിക്ക് വന്‍ വിജയം

യാങ്കൂണ്‍ : ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് മ്യാന്‍മറില്‍ പതിറ്റാണ്ടുകളായി നേതൃത്വം നല്‍കുന്ന ഓങ് സാന്‍ സൂക്കിക്ക് ചരിത്രവിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന 45 മണ്ഡലങ്ങളിലും സുക്കി നേതൃത്വം നല്‍കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്.

സൂക്കി മത്സരിച്ച കവ്ഹ്മു മണ്ഡലത്തില്‍ 65 ശതമാനം വോട്ടും സുക്കി നേടി.

ജനാധിപത്യ പുനഃസ്ഥാപനത്തിലേക്ക് നീങ്ങുന്ന മ്യാന്‍മറിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കും എന്നതാവും ഈ വിജയമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പഴയ ബര്‍മ്മയായ മ്യാന്‍മറിന്റെ വിമോചന നായകന്‍ ഹോങ് സാനിന്റെ മകളാണ് സുക്കി. നാല്പതിറ്റാണ്ടായി മ്യാന്‍മറില്‍ ജനാധിപത്യ പോരാട്ടത്തിന്റെ സമരനായികയായ സൂക്കി വര്‍ഷങ്ങളോളം വീട്ടുതടങ്കലിലായിരുന്നു.

Share news
error: Content is protected !!
Scroll to Top