കൊച്ചി : രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. കീഴ്ക്കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതികള്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കീഴ്ക്കോടതി വെറുതെവിട്ട 76 പേരില്‍ 24 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് അപ്പീലുകളില്‍ വാദം കേട്ടത്.
ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട 62 പേരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇവരില്‍ 13 പേരുടെ ജീവപര്യന്തം ശിക്ഷ വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




