യുഡിഎഫുമായി പൊരുത്തപ്പെടാന്‍ കഴിയില്ല: ഗൗരിയമ്മ

ആലപ്പുഴ: യുഡിഎഫുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റെ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗൗരിയമ്മ തുറന്നടിച്ചത്.

യുഡിഎഫുമായി ഒരുപാട് അകന്നു കഴിഞ്ഞെന്നും പിസി ജോര്‍ജ്ജ് ഗൗരിയമ്മയെ അധിക്ഷേപിച്ചതില്‍ ജെഎസ്എസിന് പ്രതിഷേധമുണ്ടെന്നും യുഡിഎഫില്‍ വേണ്ടത്ര പരിഗണലഭിക്കാത്തതില്‍ തനിക്ക് പരാതിയുണ്ടെന്നും അവര്‍ പറഞ്ഞു.

നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ജെഎസ്എസ് തീരുമാനം എന്നാല്‍ ചെന്നിത്തലയുടെ സന്ദഗര്‍ശനത്തെ തുടര്‍ന്ന് ആതിരുമാനം മാറ്റുകയും യോഗത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചിട്ടുമുണ്ട്.

എന്നാല്‍ പിസി ജോര്‍ജ്ജിന്റെ അഭിപ്രായങ്ങളോട് ആര്ക്കും യോജിപ്പില്ലെന്നും ഇക്കാര്യം കെഎം മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. അതെസമയം ചെന്നിത്തല ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗൗരിയമ്മ തുറന്നടിച്ചു.

Share news
error: Content is protected !!
Scroll to Top