പരപ്പനങ്ങാടി : തീരദേശസമാന്തര ബസ്‌സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ യാത്രാദുരിതത്തിലായ സദ്ദാംബീച്ച് നിവാസികള്‍ കളക്ടര്‍ക്ക് പരാതിനല്‍കി. ബസ്‌സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുക, തകര്‍ന്ന് റോഡ് നന്നാക്കുക തുടങ്ങിയ ആവശ്യങ്ങാണ് പരാതിയില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.
നാളുകളായി തകര്‍ന്ന് കിടന്നിരുന്ന തീരദേശ റോഡ് മഴക്കാലമായതോടെ തീര്‍ത്തും ഉപയോഗ ശൂന്യമായി തീര്‍ന്നിരിക്കുകയാണ്. ഇതെതുടര്‍ന്ന് ഇതുവഴിയിയുള്ള എല്ലാ വാഹനങ്ങളും സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ നൂറുകണക്കിനു വിദ്യാര്‍ത്ഥികളും നാട്ടുകാരും കടുത്ത യാത്രാ ബുദ്ധിമുട്ട് ഇവിടെ നേരിട്ടുകൊണ്ടിരിക്കുകയാണ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




