മൊഗാദീഷുവില്‍ പാര്‍ലമെന്‍്റ് അംഗം വെടിയേറ്റ് മരിച്ചു.

മൊഗാദീഷു: മൊഗാദീഷുവില്‍ പാര്‍ലമെന്‍്റ് അംഗം വെടിയേറ്റ് മരിച്ചു. പാര്‍ലമെന്‍്റിലെ അംഗമായി പുതുതായി അധികാരമേറ്റ  മുസ്തഫ ഹാജി മാലിമാണ് കൊല്ലപ്പെട്ടത്. മോസ്കില്‍ നിന്നു വൈകുന്നേരത്തെ പ്രാര്‍ഥനക്കു ശേഷം പുറത്തേക്കു വരുന്നതിനിടെ മാലിമിന് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍ പ്രസിഡന്‍്റ് ശരീഫ് ഷെയ്ഖ് അഹമ്മദിന്റെ ഭാര്യാ പിതാവാണ് കൊല്ലപ്പെട്ട മാലിം.

ആക്രമണത്തിന്റെഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അല്‍ ഷബാബ് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top