മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ കാല്‍നഷ്ടപ്പെട്ടയാള്‍ക്ക് വീണ്ടും സ്‌ഫോടനത്തില്‍ പരിക്ക്

ഹൈദരബാദ്: 2007 ല്‍ നടന്ന മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് കാല്‍ നഷ്ടപ്പെട്ട അബ്ദുള്‍ വാസിഫ് മിര്‍സയ്ക്ക് ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല. വ്യാഴാഴിചയുണ്ടായ 15 പേര്‍ കൊല്ലപ്പെട്ട ഹൈദരബാദ് ഇരട്ട സ്‌ഫോടനത്തില്‍ വാസിഫ് മിര്‍സയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

വാസിഫ് മിര്‍സയുടെ പിതാവ് ഷാഹിദ് മിര്‍സയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി തന്നെ ഇയാളുടെ മുറിവുകളിലെ ബോംബിന്റെ ചീളുകള്‍ നീക്കം ചെയ്തുകഴിഞ്ഞെന്നും ഇയാള്‍ അപകടനില തരണം ചെയ്തതായും പിതാവ് പവെളിപ്പെടുത്തി. തനിക്ക് സര്‍ക്കാരിനെയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും പൂര്‍ണ വിശ്വാസമാണെന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെനന്ും അദേഹം പ്രത്യാശ പ്രകടിപ്പിത്തു.

മൂന്നുവയസ്സുള്ള ഒരു കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top