മുല്ലപെരിയാര്‍ പ്രശ്‌നത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു

ചെമ്മാട്:  മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ കൂട്ടായിമയായ നിറക്കൂട്ടിന്റെ ആഭിമുഖ്യത്തില്‍ മുല്ലപെരിയാര്‍ പ്രശ്‌നത്തിനെതിരെ ചിത്രം വരച്ച്്  പ്രതിഷേധിച്ചു. ആശയെകാള്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന മുല്ലപെരിയാറിന് ശാശ്വതപരിഹാരമുണ്ടാവണമെന്നാവശ്യപ്പെട്ടാണ് കൂട്ട ചിത്രരചന നടത്തിയത്. ചിത്രരചനയില്‍ വിദ്യാര്‍ത്ഥികളായ ജോബ് ജെ ജോണ്‍, സായുജ് കെ വി, വിജിത്ത് കെ കെ, അമൃതേഷ് ടി പി, സിദ്ധിഖ് എം, ഉസാം ഹസ്സന്‍ കെ, റഈസ് കെ, അപര്‍ണ എം വി, സാദ്വിഖ് അലവി എ വി, മുബ്‌ന ഷഫ്‌നാസ്, സൈനബ എന്‍ കെ, ആതിര കെ, ഷംനാസ് വി ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രകലാധ്യാപകന്‍ സോബിനാഥ് പരിപാടിക്ക് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top