മുണ്ടൂരില്‍ വിമതര്‍ കോടിയേരിയുടെ വാഹനം തടഞ്ഞു

പാലക്കാട്: സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ മുണ്ടൂരിലെ വിമതര്‍ തടഞ്ഞു. ഏരിയാ ജനറല്‍ബോഡി യോഗത്തിന് ശേഷം പോകാനൊരുങ്ങിയ കോടിയേരിയുടെ വാഹനം ഗോകുല്‍ദാസ് അനുകൂലികള്‍ തടയുകയായിരുന്നു. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം  തള്ളിയതിനെത്തുടര്‍ന്നായിരുന്നു വിമതരുടെ ഈ നടപടി.

മുണ്ടൂര്‍ പ്രശ്നത്തില്‍ പാര്‍ട്ടിയെ രക്ഷിക്കാനുള്ള  നടപടിയാണ്‌ നേതൃത്വം സ്വീകരിച്ചതെന്നും ഇത്‌ അസാധാരണ സംഭവമാണെന്നും ജനറല്‍ബോഡി ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി വ്യക്തമാക്കി. ഗോകുല്‍ദാസിന്‍റെ അപ്പീലില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്‌ സമയബന്ധിതമായി തീരുമാനമെടുക്കുമെന്നും എളമരം കരീമിനാണ് അതിന്‍റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു  തുടര്‍ന്ന്‌ പി.കെ.സുധാകരന്‍ മുണ്ടൂര്‍ ഏരിയാസെക്രട്ടറിയായി തുടരുമെന്ന് അറിയിച്ചു

ഗോകുല്‍ദാസ് ഉള്‍പ്പടെയുള്ളവ ര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു

Share news
error: Content is protected !!
Scroll to Top