മുംബൈ: മഹാരാഷ്ട്രാ സക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്‍സിപി നേതാവും മന്ത്രിയുമായ ബാബാറാണാ പാച്ച്പുട്ടിന്റെ ക്യാബിനില്‍ നിന്നാണ് ആദ്യമായി തീകണ്ടത്. നിരവധിയാളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടങ്ങുന്നതായി ആദ്യ റിപ്പോര്‍ട്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ആദ്യനിഗമനം. അപകടത്തല്‍ പെട്ട രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരുടെ പൂര്‍ണ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.
നാലാം നിലയില്‍ നിന്ന് കനത്തപുകയാണ് ഉണ്ടായികൊണ്ടിരുന്നെതെങ്കിലും ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ്.
തീപിടുത്തം അട്ടിമറിയാണോ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. ഏറെ വിവാദമായ ആദര്‍ശ് ഫഌറ്റ് തട്ടിപ്പ് കേസിന്റെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ നിലയിലാണ്. എന്നാല്‍ രേഖകള്‍ നശിച്ചിട്ടില്ലെന്നാണ് കേസന്വേഷിക്കുന്നസിബിഐയുടെ നിഗമനം.





