മലപ്പുറം കളക്ടറെ റാഞ്ചുമെന്ന് ഭീഷണി ഫോണ്‍കാള്‍ വന്നത് സൗദിയില്‍ നിന്ന്

സൂരക്ഷ ശക്തമാക്കി
മലപ്പുറം ജില്ല കളക്ടറെ റാഞ്ചുമെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കളക്ടറുടെ സുരക്ഷ ശക്തമാക്കി. മാവോവാദി എന്നവകാശപ്പെടുന്നയാളാണ് ഫോണ്‍ സന്ദേശമയച്ചിരിക്കുന്നത്.സൗദിയില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത് എന്ന് പോലീസിന് അന്വഷണത്തില്‍ ബോധ്യപ്പെട്ടു. എന്നാല്‍ മാവോഭീഷണി വാജ്യമാണെന്നാണ് പോലസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സൈബര്‍സെല്ലിന്റെ സഹായത്തോടെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി മഞ്ജുനാഥ് അറിയിച്ചു.

തിങ്കളാഴ്ച പകല്‍ 3 മണിയോടെയൊണ് മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്കാണ് എടക്കര ആസ്ഥനമാക്കി പ്രവര്‍്ത്തിക്കുന്ന മാവവാദികളാണന്നുൂം കളക്ടറെ റാഞ്ചുമെന്നുമുള്ള ഭീഷണിയോടെയുള്ള ഫോണ്‍സന്ദേശം വന്നത്.

ഇതേ തുടര്‍ന്ന കളക്ടറുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കളക്ട്രേറ്റിലും ഔദ്യോദിക വസതിയിലും സുരക്ഷ കര്‍ശനമാക്കി..ഇവിടങ്ങളിലല്ലാം കുടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗച്ചിട്ടുണ്ട്. മലപ്പുറം ജില്ല കളക്ടര്‍ മോഹന്‍ദാസ് നിലമ്പൂര്‍ സ്വദേശിയിാണ്.

 

Share news
error: Content is protected !!
Scroll to Top