മരക്കൊമ്പ് വീണ് റെയ്ല്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍കൂര തകര്‍ന്നു.

പരപ്പനങ്ങാടി : ശക്തമായകാറ്റിനെ തുടര്‍ന്ന് മരക്കൊമ്പ് മുറിഞ്ഞ് വീണ് റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍കൂര തകര്‍ന്നു. വ്യാഴാഴിച രാത്രി 8 മണിക്കാണ് സംഭവം. ഈ സമയത്ത് പ്ലാറ്റഫോമില്‍ യാത്രക്കാരില്ലാത്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പ്ലാറ്റ്‌ഫോമിന് മുകളിലേക്ക് വീണ മരകൊമ്പ് മേല്‍കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് തുളച്ച് തൂങ്ങി നില്‍കുകയായിരിന്നു.

മഴയും കാറ്റും ശക്തമായതോടെ പ്ലാറ്റ്‌ഫോമിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന സമീപത്തെഏതു നിമിഷവും മുറിഞ്ഞ് വീഴാവുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ച് മാറ്റാത്തത് വലിയ അപകട സാഹചര്യമാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top